ജഡ്ജിമാരുടെ കേസില്‍ മുഷാറഫിനു ജാമ്യം

single-img
12 June 2013

Pervez-Musharraf_2അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസില്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് ഇസലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 500,000രൂപയുടെ രണ്ടു ബോണ്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിബന്ധനയിലാണ് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കുന്നതിനെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അമിര്‍ താബിഷ് എതിര്‍ത്തു. എന്നാല്‍ ജഡ്ജിമാരെ തടവിലാക്കാന്‍ മുഷാറഫ് ഉത്തരവിട്ടതു സംബന്ധിച്ച് രേഖാമൂലമായ തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ഇതേസമയം ബലൂച് നേതാവ് അക്ബര്‍ ബുഗ്തി വധക്കേസില്‍ മുഷാറഫിന്റെ ജാമ്യാപേക്ഷ ക്വറ്റയിലെ ഭീകരവിരുദ്ധ കോടതി തള്ളി. മുഷാറഫ്, മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് എന്നിവര്‍ക്ക് എതിരേ ഇതേകോടതി കഴിഞ്ഞദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.