ഡല്‍ഹിയില്‍ മെട്രോ ട്രെയിന്‍ തകരാറിലായി

single-img
12 June 2013

197_Para_Delhi Metro - Exteriorട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നു മെട്രോ ഗതാഗതം താളംതെറ്റി. ഇന്നലെ രാവിലെ 9.45 ഓടെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിനും ഉദ്യോഗ്ഭവന്‍ സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ തകരാറിലായത്. രണ്ടു മണിക്കൂറോളം തട സ പ്പെട്ട ഗതാഗതം നൂറു കണക്കിനു യാത്രക്കാരെ വലച്ചു. ഒടുവില്‍ യാത്രക്കാര്‍ മറ്റു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാണു ലക്ഷ്യസ്ഥാനത്തെത്തിയത്. തകരാറിലായ ട്രെയിന്‍ പാളത്തില്‍നിന്നു നീക്കം ചെയ്തതിനാല്‍ മറ്റു ട്രെയിനുകള്‍ സാധാരണ നിലയില്‍ ഓടിയതായി ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.