കാബൂള്‍ സുപ്രീംകോടതിക്കു സമീപം കാര്‍ബോംബ്: 17മരണം

single-img
12 June 2013

afganisthanഅഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ സുപ്രീംകോടതി ജീവനക്കാരെ ലക്ഷ്യമിട്ട് താലിബാന്‍ നടത്തിയ ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കോടതി ജീവനക്കാരുമായി പോയ ബസിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. വൈകിട്ട് നാലിനായിരുന്നു സംഭവം. മരിച്ചവരും പരിക്കേറ്റവരും സിവിലിയന്‍മാരാണെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുവെന്നും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. പോലീസ് പിടികൂടിയ താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിമാര്‍ക്കുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് മാധ്യമങ്ങള്‍ക്കയച്ച പ്രസ്താവനയില്‍ താലിബാന്‍ പറഞ്ഞു.