വിദേശയാത്രയില്‍ ഷിബു ബേബിജോണ്‍ മുന്നില്‍

single-img
11 June 2013

shibu baby johnഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് മന്ത്രി ഷിബു ബേബിജോണ്‍. 2013 മാര്‍ച്ച് 10 വരെയുള്ള കണക്കുകള്‍ പ്രകാരം മന്ത്രി ഷിബു ബേബിജോണ്‍ 15 വിദേശയാത്രകളാണു നടത്തിയത്. ഇതില്‍ ഏഴെണ്ണം സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. സിംഗപ്പൂര്‍, ജര്‍മനി, യുകെ, ദുബായി, ഖത്തര്‍, ജനീവ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായും ദുബായി, യുഎഇ, കുവൈറ്റ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലേക്കു സ്വകാര്യ ആവശ്യങ്ങള്‍ക്കായും ഷിബു ബേബിജോണ്‍ യാത്ര ചെയ്തിട്ടുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ കെ.വി. വിജയദാസിനെ അറിയിച്ചു. ഈയിനത്തില്‍ ഷിബു ബേബിജോണ്‍ കൈപ്പറ്റിയത് 9,67,203 രൂപയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് ഒരു വിദേശയാത്ര മാത്രമാണ്. ഇത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നു. വിദേശയാത്ര നടത്താത്ത മന്ത്രിമാരും മന്ത്രിസഭയിലുണ്ട്. സി.എന്‍. ബാലകൃഷ്ണനും പി.കെ. ജയലക്ഷ്മിയും വിദേശയാത്ര നടത്തിയിട്ടില്ല.