പകര്‍ച്ചപ്പനി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

single-img
11 June 2013

Niyamasabha1പകര്‍ച്ചപ്പനി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ല. പനി മൂലം സംസ്ഥനത്ത് നിരവധി ആളുകള്‍ മരിച്ചിട്ടും സര്‍ക്കാരിന് കുലുക്കമില്ല. മാലിന്യ സംസ്‌കരണത്തിനും യാതൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും എളമരം കരീം പറഞ്ഞു. തുടര്‍ന്ന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 140 പേര്‍ മരിച്ചുവെന്ന് സഭയെ അറിയിച്ചു. പത്തു ലക്ഷത്തോളം ആളുകള്‍ക്ക് പനി ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പനി പടരാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.