കുര്യനെതിരായ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി

single-img
11 June 2013

pj kuryanവിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ മഹിളാ സംഘടനയായ കേരള മഹിളാ സംഘം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പെണ്‍കുട്ടി ഹൈക്കോടതിയുടെ അനുമതി തേടി. പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. സൂര്യനെല്ലി കേസില്‍ കുര്യനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ വനിതാ സംഘടനയായ കേരള മഹിളാ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദനാണ് ഹര്‍ജി നല്‍കിയത്. കേസിലെ പ്രധാന ഇര താനാണെന്നും അതിനാല്‍ തന്റെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയത്.