ചാമ്പ്യന്‍സ് ട്രോഫി: വിന്‍ഡീസിന് ബാറ്റിംഗ്

single-img
11 June 2013

Ind-WIചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്നു ജയിക്കുന്ന ടീമിന് സെമിബര്‍ത്ത് ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ ജയിച്ചാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്കയെയും വിന്‍ഡീസ് പാക്കിസ്ഥാനെയും തോല്‍പ്പിച്ചു. വിന്‍ഡീസ് നിരയില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന് പകരം ഡാരന്‍ സമിയെ ഉള്‍പ്പെടുത്തി.