വിന്‍സന്റ് ജോര്‍ജിനെതിരേയുള്ള കേസ് അവസാനിപ്പിച്ചു

single-img
8 June 2013

Vincent-George-during-Anish-Amrutas-wedding-reception-held-in-Delhi-കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സന്റ് ജോര്‍ജിനെതിരേ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. 2001 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് 12 വര്‍ഷങ്ങള്‍ക്കുശേഷം അവസാനിപ്പിച്ചത്. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണു സിബിഐ കേസ് അവസാനിപ്പിച്ചത്. വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പണമാണു തന്റെ സ്വത്തുക്കളില്‍ ചിലതെന്നാണു വി. ജോര്‍ജ് സിബിഐയോടു വിശദീകരിച്ചത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലില്ലിയന്‍സ് എക്‌സ്‌പോര്‍ട്ട്, ഡയന ഏജന്‍സീസ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍നിന്നുള്ള വരുമാനവും ഇതിലുണെ്ടന്നും മറുപടി നല്‍കിയിരുന്നു.