അറുപതു കഴിഞ്ഞ വിദേശികള്‍ക്കും സൗദിയില്‍ ജോലിയില്‍ തുടരാം

single-img
8 June 2013

സൗദിയില്‍ പണിയെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് അറുപതു കഴിഞ്ഞവര്‍ക്കും ജോലിയില്‍ തുടരാമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അറുപതു കഴിഞ്ഞവരെ പിരിച്ചയക്കുകയോ ഇതിനായി തൊഴില്‍ദാതാക്കളെ നിര്‍ബന്ധിക്കുകയോ ചെയ്യില്ല. ഇക്കാര്യം നിശ്ചയിക്കുന്നത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറില്‍ ആയിരിക്കും. അറുപതു വയസ്സുകയിഞ്ഞും ഒരാള്‍ ജോലിയ്ക്ക് യോഗ്യനാണെന്ന് തൊഴില്‍ദാതാവിനു തോന്നിയാല്‍ മന്ത്രാലയം തടയില്ല. സൗദി അറേബ്യയില്‍ നിലവില്‍ ജോലി നോക്കുന്ന 80 ലക്ഷം വിദേശീയരില്‍ 5 ലക്ഷം പേര്‍ 60 വയസ്സു കഴിഞ്ഞവരാണ്.