എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പി.ജെ. കുര്യന്‍

single-img
8 June 2013

pj kuryanഎന്‍എസ്എസും യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. എന്‍എസ്എസിന്റെ പല ആവശ്യങ്ങളും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകണം. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് തെരുവിലേക്ക് എത്തിക്കുന്നത് ഭൂഷണമല്ല. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹരിക്കും. ഇക്കാര്യം താന്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.ജെ.കുര്യന്‍ പറഞ്ഞു.