പാക്കിസ്ഥാനില്‍ 25 അംഗ മന്ത്രിസഭ

single-img
8 June 2013

map_of_pakistanപാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മന്ത്രിസഭയിലെ 25 അംഗങ്ങള്‍ ഇന്നലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷരീഫ് പ്രധാനമന്ത്രിയായി രണ്ടു ദിവസം മുമ്പേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 25 അംഗ മന്ത്രിസഭയില്‍ ഒമ്പതു പേര്‍ സഹമന്ത്രിമാരാണ്. ഭൂരിഭാഗം അംഗങ്ങളും ഷരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ളവരാണ്. സര്‍ക്കാരില്‍ കക്ഷിചേര്‍ന്ന പിഎംഎല്‍-എഫ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ മന്ത്രിമാരുണ്ട്. നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി നവാസിന്റെ പിഎംഎല്‍-എന്നില്‍ ലയിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഹമന്ത്രിമാരില്‍ രണ്ടു വനിതകളും ഉള്‍പ്പെടുന്നു.