സായാഹ്ന ഒപി തുടങ്ങാം

single-img
8 June 2013

hospital_1460030fമെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സായാഹ്ന ഒപി തുടങ്ങാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ സമ്മതിച്ചു. ശനിയാഴ്ച മുതല്‍ സായാഹ്ന ഒപി സൗകര്യം ലഭിച്ചു തുടങ്ങും. എല്ലാ ആശുപത്രികളിലും ലാബ് പരിശോധന സൗജന്യമായി നടത്തും. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതനുസരിച്ച് ഒപികള്‍ തുടങ്ങാമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. സംസ്ഥാനത്ത് പനി പടര്‍ന്ന് പിടിക്കുമ്പോഴും ഡോക്ടര്‍മാരുടെ നിസഹരണ മനോഭാവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റഫറല്‍ ആശുപത്രികളായ മെഡിക്കല്‍ കോളജുകളില്‍ സായാഹ്‌ന ഒപി അപ്രായോഗികമാണെന്നായിരുന്നു നേരത്തെ കെജിഎംസിടിഎയുടെ നിലപാട്. ഇതിനെതിരെ സംഘടനയിലെ ഒരു വിഭാഗം രംഗത്തുവരികയും ചെയ്തിരുന്നു. പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതും ഡോക്ടര്‍മാരുടെ നിസഹകരണത്തിനു കാരണമായി. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയന്നതോടെയാണ് നിലപാട് മാറ്റാന്‍ ഡോക്ടര്‍മാരുടെ സംഘടനം തീരുമാനിച്ചത്.