എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെയ്ക്കും

single-img
8 June 2013

M R Muraliജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെയ്ക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാജിവെയ്ക്കുമെന്ന് മുരളി വ്യക്തമാക്കി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ വികസന സമിതിക്ക് ലഭിച്ച സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനങ്ങളും രാജിവെയ്ക്കും. ധാര്‍മികതയുടെ പേരില്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് പിന്തുണയോടെ നഗരസഭയുടെ അധ്യക്ഷസ്ഥാനത്തെത്തിയ മുരളി മുന്‍ ധാരണപ്രകാരം രാജിവെയ്‌ക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ രാജിക്ക് തയാറാകാതിരുന്ന മുരളി സിപിഎമ്മിലേക്ക് തിരികെ പോകാനും സിപിഎം പിന്തുണയോടെ അധികാരത്തില്‍ തുടരാനും ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ രാജിവെയ്ക്കാന്‍ മുരളി തയാറായിരിക്കുന്നത്. സിപിഎം പിന്തുണയോടെ നഗരസഭയില്‍ അധികാരത്തിലെത്തണോയെന്ന് മുരളി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം.