കോഴിക്കോട് കോര്‍പറേഷന്‍: അവിശ്വാസത്തിനു നോട്ടീസ് നല്കുമെന്ന് യുഡിഎഫ്

single-img
8 June 2013

Kozhikkodeകോര്‍പറേഷന്‍ ഭരണത്തില്‍ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മേയര്‍ എ.കെ. പ്രേമജം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് എം.ടി. പത്മ. അവിശ്വാസ പ്രമേയത്തിനു മുന്നോടിയായി ജില്ലാ ഭരണാധികാരിക്ക് നോട്ടീസ് നല്‍കും. അഴിമതിക്കാരെ സംരക്ഷിക്കാനും ക്രമക്കേടുകള്‍ മൂടിവയ്ക്കാനും വേണ്ടി ജനാധിപത്യമര്യാദകള്‍ മേയര്‍ മറക്കുകയാണ്. ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം ഇതോടെ മേയര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മേയര്‍ പങ്കെടുക്കുന്ന കോര്‍പറേഷന്‍ ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും മേയര്‍ ചെയര്‍പേഴ്‌സണായ കോര്‍പറേഷന്‍ സുവര്‍ണജൂബിലി ആഘോഷകമ്മറ്റിയില്‍ നിന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുമെന്നും എം. ടി. പത്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഇന്നലെ 15 ഡിവിഷനുകള്‍ ഉള്‍പ്പെട്ട മേഖലാ റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം പ്രതിപക്ഷത്തെ ഒമ്പത് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.