ഇരു കൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചു

single-img
8 June 2013

KOREA MAPദക്ഷിണകൊറിയയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ ഇരുകൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരകൊറിയ സമാധാനനീക്കം ത്വരിതപ്പെടുത്തി. മാര്‍ച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച റെഡ്‌ക്രോസ് ഹോട്ട്‌ലൈനാണു പുനഃസ്ഥാപിച്ചത്. സൈനികര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ഹോട്ട്‌ലൈന്‍ ഇപ്പോഴും പ്രവര്‍ത്തന രഹിതമാണ്. വ്യാഴാഴ്ചയാണ് ഇരുകൊറിയകളും ചര്‍ച്ച നടത്തണമെന്ന അപ്രതീക്ഷിത നിര്‍ദേശവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്. ഉടന്‍ തന്നെ ദക്ഷിണകൊറിയ ഈ വാഗ്ദാനം സ്വീകരിച്ചു. ഇന്നലെ ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിക്കുകകൂടി ചെയ്തതോടെ ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏറെ അയവുണ്ടായി.