ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143 കോടിയുടെ സ്വത്ത് മരിവിപ്പിക്കാന്‍ വിധി

single-img
8 June 2013

JAGAN MOHAN REDDYവൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ 143.74 കോടിരൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിലാണു വിധി. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള രാംഗി ഗ്രൂപ്പിന് അനധികൃത സ്വത്ത് സമ്പാദനത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുത്തെന്നാണ് ആരോപണം. ഓറിയന്റല്‍ ബാങ്കില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരിലുള്ള പത്തുകോടി രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ ജഗന്‍മോഹന്‍ നിലവില്‍ ഹൈദരാബാദിലെ ചന്‍ഞ്ചല്‍ഗുണ്ട ജയിലിലാണ്.