ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; അഡ്വാനി ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുക്കില്ല

single-img
8 June 2013

LK-adwaniബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അഡ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ദേശീയ ഭാരവാഹി യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. നരേന്ദ്ര മോഡിക്ക് പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല നല്‍കുന്നതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അഡ്വാനിയുടെ പിന്മാറ്റം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിക്ക് നല്‍കണമെന്നായിരുന്നു അഡ്വാനിയുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ആവശ്യം നിരാകരിച്ചതോടെ അഡ്വാനിക്ക് വഴങ്ങേണ്ടി വന്നു. മോഡിയെ പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കുന്ന പ്രഖ്യാപനം സമ്മേളനത്തിലുണ്ടാകുമെന്നാണു സൂചന.