മുഷാറഫിന്റെ വിചാരണ ഫാം ഹൗസില്‍

single-img
7 June 2013

Pervez-Musharraf_2ജഡ്ജിമാരെ ഡിസ്മിസ് ചെയ്തകേസില്‍ മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വിചാരണ ചെയ്യാന്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കി. ഫാംഹൗസ് സബ്ജയിലായി പ്രഖ്യാപിച്ച് അവിടെയാണു മുഷാറഫിനെ തടവിലാക്കിയിട്ടുള്ളത്. ഫാംഹൗസില്‍ കോടതിമുറി സജ്ജമാക്കിയിട്ടുണ്ട്. ജഡ്ജിക്ക് വെടിയുണ്ടയേല്‍ക്കാത്ത കാര്‍ നല്‍കാനും നിര്‍ദേശമുണ്ട്. ഇസ്‌ലാമാബാദ് ഭീകരവിരുദ്ധ കോടതി ജഡ്ജി കൗസര്‍ അബ്ബാസ് സയിദിയായിരിക്കും മുഷാറഫിനെ വിചാരണ ചെയ്യുന്നത്.