ഇരു കൊറിയകളും ചര്‍ച്ചയ്ക്കു സമ്മതിച്ചു

single-img
7 June 2013

KOREA MAPസംഘര്‍ഷത്തിന് അയവു വരുത്തി ഇരുകൊറിയകളും ചര്‍ച്ചയ്ക്ക് തയാറെടുക്കുന്നു. ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ കെയിസോംഗ് വ്യവസായ പാര്‍ക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ഇന്നലെ ഉത്തരകൊറിയ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ദക്ഷിണകൊറിയ ഈ വാഗ്ദാനം സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ ചര്‍ച്ച സഹായിക്കുമെന്ന് ദക്ഷിണകൊറിയയുടെ ഏകീകരണ മന്ത്രാലയം പ്രത്യാശിച്ചു. ജൂണ്‍ 12ന് സിയൂളില്‍ ചര്‍ച്ച നടത്താമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതെക്കുറിച്ച് ഉത്തരകൊറിയ പ്രതികരിച്ചില്ല. ഉത്തരകൊറിയയിലെ കുമോംഗ് പര്‍വത മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സംയുക്ത സഞ്ചാരപരിപാടികള്‍ പുനരാരംഭിക്കണമെന്നും ദക്ഷിണ കൊറിയ നിര്‍ദേശിച്ചു.