കല്‍മാഡിയെ സിബിഐ ചോദ്യംചെയ്തു

single-img
7 June 2013

suresh-kalmadi_102010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 70 കോടിയുടെ കരാറുമായി ബന്ധപ്പെട്ട് ഗെയിംസ് മുന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ ഇന്നലെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. ഗെയിംസിന്റെ ഭാഗമായുള്ള ഇവന്റ് നോളജ് സിസ്റ്റം ഘടിപ്പിക്കാനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി മൗറീഷസ് കമ്പനിക്ക് 70 കോടിയുടെ മൂന്നു കരാറുകള്‍ നല്കിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. നിരവധി പേര്‍ അപേക്ഷ നല്കിയിരുന്നെങ്കിലും മൂന്നു കരാറുകളും ഈ കമ്പനിക്കു മാത്രം നല്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് സിബിഐ മൊഴിയെടുത്തത്.കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി അന്വേഷിക്കാന്‍ മുന്‍ സിഎജി വി.കെ. ഷുംഗ്ലു അധ്യക്ഷനായി ഹൈപവര്‍ കമ്മിറ്റിയെ നിയമിച്ചതു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്.