ഇരിട്ടി താലൂക്ക്; രൂപരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം

single-img
7 June 2013

kannur_map1ഇരിട്ടി താലൂക്കില്‍ ഉള്‍പ്പെടുത്തുന്ന പഞ്ചായത്തുകളുടേയും വില്ലേജുകളുടേയും നിര്‍ണയത്തേക്കുറിച്ചു നേരത്തെ റവന്യൂവകുപ്പ് നല്‍കിയ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ അയ്യന്‍കുന്ന്, ആറളം, പായം, കീഴൂര്‍-ചാവശേരി, മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ തില്ലങ്കേരി, പടിയൂര്‍, ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഉളിക്കല്‍ എന്നിങ്ങനെ 15 പഞ്ചായത്തും കോളാരി, പഴശി, ചാവശേരി, ശിവപുരം, വിളമന, കീഴൂര്‍, തില്ലങ്കേരി, തോലമ്പ്ര, ബേക്കളം, വെള്ളര്‍വള്ളി, മുഴക്കുന്ന്, പായം, അയ്യന്‍കുന്ന്, ആറളം, മണത്തണ, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ എന്നിങ്ങനെ 18 വില്ലേജുകളും ഉള്‍പ്പെടുന്നതാണ് ഇരിട്ടി താലൂക്ക്.