ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാളെ മുതല്‍ ഗോവയില്‍

single-img
7 June 2013

BJP Logo - 4ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം 8, 9 തീയതികളില്‍ ഗോവയിലെ പനാജിയില്‍ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുക എന്നതാണു യോഗത്തിന്റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പു പ്രചാരണസമിതിയുടെ അധ്യക്ഷനായി നരേന്ദ്ര മോഡിയെ യോഗം തെരഞ്ഞെടുത്തേക്കും.അതേസമയം, പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പു പ്രചാരണസമിതി തലവന്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചു ദേശീയ എക്‌സിക്യൂട്ടീവില്‍ തീരുമാനമുണ്ടാകില്ലെന്നാണു ബിജെപി ഔദ്യോഗികമായി പറയുന്നത്. ഒരു വിഭാഗം നേതാക്കള്‍ നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പു പ്രചാരണസമിതി അധ്യക്ഷനാക്കണമെന്നും പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ടു. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കുന്നതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെഡി-യുവിനു കടുത്ത എതിര്‍പ്പുണ്ട്.