ആന്റണി സോണിയയെ കണ്ടു

single-img
7 June 2013

_AK_Antonyevarthaമന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.കെ.ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാവിലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ആന്റണി പാര്‍ട്ടി അധ്യക്ഷയെ കണ്ടത്. വിഷയത്തില്‍ ഇരുവരുടെയും നിലപാട് ആന്റണി സോണിയയെ അറിയിച്ചു. ആന്റണിയുടെ നിലപാടും സോണിയയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ആന്റണി വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആന്റണിയുടെ നിലപാട് നിര്‍ണായകമാണ്. വിദേശ പര്യടനത്തിന് ശേഷം അദ്ദേഹം വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.