മന്ത്രിതല സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു

single-img
6 June 2013

പോഷകാഹാരക്കുറവ് നിമിത്തം ശിശുക്കള്‍ മരിച്ച അട്ടപ്പാടി ഊരുകളില്‍ കേന്ദ്ര മന്ത്രി ജയറാം രമേശ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം സന്ദര്‍ശനം നടത്തി. അട്ടപ്പാടിയിലെ ഭവനരഹിതരായ 185 കുടുംബങ്ങള്‍ക്ക്് ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ പെടുത്തി വീടു വച്ചുനല്‍കുമെന്ന് മന്ത്രി ജയറാം രമേശ് പറഞ്ഞു. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍ , ഡോ.എം.കെ.മുനീര്‍ , എ.പി. അനില്‍ കുമാര്‍ , പി.കെ.ജയലക്ഷ്മി എന്നിവരാണ് സംഘത്തിലുള്ള സംസ്ഥാന മന്ത്രിമാര്‍. പാലൂര്‍, നെല്ലിപ്പതി ഊരുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ജനങ്ങളോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അട്ടപ്പാടി പാക്കേജിന്റെ പ്രവര്‍ത്തന പുരോഗതിയും നിലവിലുള്ള സ്ഥിതിയും വിലയിരുത്തുന്ന സംഘം അഗളിയില്‍ അവലോകന യോഗം ചേരും. അട്ടപ്പാടിയിലെ ആസിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.