തെരഞ്ഞെടുപ്പില്‍ ബിജെപിയെ നരേന്ദ്ര മോഡി നയിക്കും

single-img
5 June 2013

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാരഥ്യം ഗുജറാത്ത് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവലുമായ നരേന്ദ്ര മോഡി വഹിക്കും. പ്രചാരണ ചുമതല മോഡിയെ ഏല്‍പ്പിക്കാന്‍ എല്‍.കെ.അദ്വാനിയും സമ്മതിച്ചതോടെയാണ് ഇത് സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങിയത്. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങും എല്‍.കെ.അദ്വാനിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശഏഷമാണ് മോഡിയെ മുന്നണിപ്പോരാളിയാക്കാന്‍ അദ്വാനി സമ്മതം മൂളിയത്. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് പ്രചാരണ ചുമതല നല്‍കാനാണ് അദ്വാനി ആദ്യം ആവശ്യപ്പെട്ടത്. കൂടാതെ മോഡിയെ വിമര്‍ശിച്ച് പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തു. ഗുജറാത്ത് ആദ്യം മുതലേ വികസിതമായിരുന്നെന്നും സ്ഥിതി മെച്ചപ്പെടുത്തുക മാത്രമാണ് മോഡി ചെയ്തതെന്നുമാണ് അദ്വാനി പറഞ്ഞത്. ഇത് വിവാദമായിരുന്നു. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു പുറമെ അതിനു മുന്‍പ് നടക്കുന്ന നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നരേന്ദ്ര മോഡി പാര്‍ട്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.