ലുലു മാളില്‍ ഭൂമി കൈയേറ്റമില്ല

single-img
5 June 2013

കൊച്ചി ഇടപ്പള്ളി ലുലു മാളിന്റെ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് ഇടക്കാല റീസര്‍വേ റിപ്പോര്‍ട്ട്. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ആണ് റീവസര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പരാതിപ്രകാരം ആണ് റീവസര്‍വേ നടത്തിയത്. നിര്‍ദ്ദിഷ്ട കൊച്ചി മെട്രോയ്ക്കായുള്ള ഭൂമി ലുലു മാള്‍ നിര്‍മ്മാണത്തിനായി കൈയേറിയെന്നാണ് കെഎംആര്‍എല്‍ പരാതി നല്‍കിയത്. ലുലു മാളിന്റെ മതില്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് റീസര്‍വേ നടത്താന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു.