മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

single-img
5 June 2013

മുതിര്‍ന്ന സിപിഐ(എം) നേതാവും മുന്‍ മന്ത്രിയുമായ നോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. എം.എല്‍എ., എം.പി. എന്ന നിലകളില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യത്തിനുടമയാണ് നമ്പാടന്‍. അഞ്ചു തവണ കേരള നിയമസഭാംഗമായിട്ടുള്ള അദേഹം രണ്ടു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ പേരാമ്പ്രയില്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി 1935 നവംബര്‍ 13 നാണ് ജനനം. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ നമ്പാടന്‍ 1963 ല്‍ കൊടകര പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാണ് മുഖ്യധാരയിലേയ്ക്ക് എത്തിയത്. പിന്നീട് കേരള കോണ്‍ഗ്രസില്‍ ചേക്കേറിയ ലോനപ്പന്‍ നമ്പാടന്‍ 1982 ല്‍ സിപിഐ(എം) ല്‍ ചേര്‍ന്നു. ഭാര്യ ആനി, മൂന്നു മക്കള്‍.