കുവൈത്ത് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണം : ഉമ്മന്‍ ചാണ്ടി

single-img
4 June 2013

കുവൈത്തില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുക, പൗരന്‍മാരെ മടക്കി അയക്കുന്നതിനു മുന്‍പ് എംബസിയുടെ അനുമതി തേടുക, മടക്കി അയക്കുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, നിയമലംഘനം നടത്തിയവര്‍ക്ക് ആറു മാസം പൊതുമാപ്പ് നല്‍കുകയോ രേഖകള്‍ ശരിയാക്കുന്നതിനായി മൂന്നു മാസം സമയം അനുവദിക്കുകയോ ചെയ്യുക, ഭാവിയില്‍ ഗള്‍ഫില്‍ പോകാന്‍ തടസ്സമില്ലാത്ത വിധത്തില്‍ രാജ്യം വിടാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.