ഉപമുഖ്യമന്ത്രിപദവിയ്ക്ക് എല്ലാവരും അര്‍ഹര്‍: വെള്ളാപ്പള്ളി

single-img
3 June 2013

vellapallyഉപമുഖ്യമന്ത്രിപദവിയ്ക്ക് യുഡിഎഫിലെ എല്ലാവരും അര്‍ഹരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. റാന്നി എസ്എന്‍ഡിപി യൂണിയന്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പു വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലീഗ് രണ്ടുതവണ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. വകുപ്പിലല്ല കാര്യം അതില്‍ പ്രാഗത്ഭ്യം തെളിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അധികാരമത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.