സിറിയയില്‍ കാര്‍ബോംബ്: ഒമ്പതു മരണം

single-img
3 June 2013

syriaസിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ പോലീസ് സ്റ്റേഷനു സമീപം ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി സിവിലിയന്‍മാര്‍ക്കു പരിക്കേറ്റു. ഡമാസ്‌കസിനു കിഴക്കുള്ള ജുബാര്‍ ഡിസ്ട്രിക്ടിലാണു സംഭവം. അല്‍നുസ്‌റ വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. സിറിയയിലെ അസാദ് ഭരണകൂടത്തിനെതിരേ ആഭ്യന്തരയുദ്ധം നടത്തുന്ന വിമതരെ പിന്തുണയ്ക്കുന്ന അല്‍നുസ്‌റ വിഭാഗത്തിന് അല്‍ക്വയ്ദയുമായി ബന്ധമുണ്ട്.