യൂസഫലിക്ക് സിപിഎം എതിരല്ല, നിക്ഷേപം ഇനിയും നടത്തണം; പിണറായി

single-img
3 June 2013

PINARAYI_VIJAYANസിപിഎം യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍. യൂസഫലി ഇനിയും നിക്ഷേപം നടത്തണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. നാടിന്റെ താല്‍പ്പര്യത്തിന് അനുയോജ്യമായ ഏതു പ്രവര്‍ത്തിയെയും സിപിഎം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂസഫലിയുടെ എല്ലാ നിക്ഷേപങ്ങള്‍ക്ക് സിപിഎം അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടി പരിപൂര്‍ണ പിന്തുണയാണ് യൂസഫലിക്ക് നല്‍കുന്നത്. എന്നാല്‍ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ വിഷയത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് യൂസഫലിക്കെതിരല്ല. പോര്‍ട്ട് ട്രസ്റ്റാണ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ പദ്ധതിയില്‍നിന്ന് യൂസഫിലി പിന്‍മാറേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍ സംഭവിച്ചിട്ടുണെ്ടങ്കില്‍ തിരുത്താന്‍ മാത്രമാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിന്റെ കാര്യവും ഭിന്നമല്ല. മാളിന് അനുമതി നല്‍കിയ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെയും പാര്‍ട്ടി ചോദ്യം ചെയ്യുന്നില്ല. ഇടപ്പള്ളി തോട് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ചില വീഴ്ചകള്‍ വരുത്തിയതായാണ് ആരോപണം. ഇത് സിപിഎം അല്ല ആദ്യമായി ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇത് പരിശോധിക്കണമെന്നാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.