World

ഒക്‌ലഹോമയില്‍ മരണം ഒമ്പതായി

0601-oklahoma-tornado.jpg_full_600യുഎസിലെ ഒക്‌ലഹോമ നഗരത്തില്‍ വെള്ളിയാഴ്ച വീശിയ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. രണ്ടു കുട്ടികളും ഏഴു മുതിര്‍ന്നവരുമാണു മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കൊടുങ്കാറ്റിനൊപ്പം പെയ്ത കനത്ത മഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്.