ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ചോദിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി

single-img
3 June 2013

07KIKUNHALIKKUTTY_1292279eമുസ്‌ലിം ലീഗ് ഒരുഘട്ടത്തിലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ഒരു ചര്‍ച്ചയും യുഡിഎഫില്‍ ഉണ്ടായിട്ടില്ല. അത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്‌ടോയെന്ന് തനിക്ക് അറിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ യുഡിഎഫിന് ഗുണം ചെയ്യില്ല. മുസ്‌ലിം ലീഗിന് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനമുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ക്കെതിരേ വന്ന ലേഖനം ലീഗിന്റെ അറിവോടെയല്ല. ലീഗുകാര്‍ അത്തരത്തില്‍ ലേഖനം എഴുതില്ലെന്ന് തനിക്ക് ഉറപ്പാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.