ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു ജയം

single-img
3 June 2013

Indian bowler Yuvraj Singh (R) celebrateഐപിഎല്‍ വിവാദമായെങ്കിലും അവിടെ നിര്‍ത്തിയിടത്തുനിന്ന് വിരാട് കോഹ്‌ലിയും ദിനേശ് കാര്‍ത്തിക്കും പ്രകടനം തുടര്‍ന്നപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു മിന്നും വിജയം. ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ 334 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ ആറു പന്തു ശേഷിക്കേ അഞ്ചു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെയും (144) ദിനേശ് കാര്‍ത്തിക്കിന്റെയും (106 നോട്ടൗട്ട്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.