പോയിന്റ് നേട്ടത്തില്‍ ബാഴ്‌സയ്ക്ക് സെഞ്ച്വറി

single-img
3 June 2013

Barcelonaസ്പാനിഷ് ലീഗിലെ അവസാന മത്സരത്തില്‍ മലാഗയെ കീഴടക്കി ബാഴ്‌സലോണ പോയിന്റ് നേട്ടം സെഞ്ചുറിയിലെത്തിച്ചു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. പെപ് ഗ്വാര്‍ഡിയോള പരിശീലകസ്ഥാനത്തുനിന്നു മാറിയശേഷമുള്ള ആദ്യ സീസണ്‍ ഇതോടെ ബാഴ്‌സ മികച്ച രീതിയില്‍ അവസാനിപ്പിച്ചു. 38 മത്സരങ്ങളില്‍നിന്ന് 32 വിജയവും നാലു സമനിലയും ഉള്‍പ്പെടെയാണ് ബാഴ്‌സലോണ 100 പോയിന്റിലെത്തിയത്. ഇതോടെ കഴിഞ്ഞ വര്‍ഷം റയല്‍ കുറിച്ച റിക്കാര്‍ഡ് പോയിന്റ് നേട്ടത്തിനൊപ്പമെത്തി ബാഴ്‌സയും.