ജൂണ്‍ 15ന് മുന്‍പ് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കും: ആര്യാടന്‍ മുഹമ്മദ്

single-img
3 June 2013

ARYADAN_MUHAMMEDമഴ ശക്തമാകുന്നതോടെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴത്തെ നിലയില്‍ ജൂണ്‍ 15നു മുന്‍പ് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ജൂണ്‍ 15 വരെയാണ് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലിപ്പോള്‍ ഒന്നര മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയത്ത് ഒരു മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് വൈകിട്ട് അര മണിക്കൂര്‍ പവര്‍ കട്ടുമാണുള്ളത്.