കുവൈറ്റില്‍ ഇടപെടേണ്ടതു പ്രവാസികാര്യ മന്ത്രാലയമെന്ന് ഇ. അഹമ്മദ്

single-img
3 June 2013

Ahammedകുവൈറ്റിലെ തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ട ഉത്തരവാദിത്തം പ്രവാസികാര്യമന്ത്രാലയത്തിനാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. എന്നിരുന്നാലും കുവൈറ്റ് വിദേശകാര്യ ജോയിന്റ് സെക്രട്ടറിയുമായി സംസാരിച്ചു. അവിടത്തെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്നവരുടെ എണ്ണം ആവശ്യപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടുന്നതുപോലെ പതിനായിരങ്ങള്‍ ജയിലില്‍ കഴിയുന്നില്ലെന്നാണ് അറിയുന്നത്. കുവൈറ്റ് അധികൃതര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു തയാറാണ്. വിഷയം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ കുവൈറ്റ് സന്ദര്‍ശിക്കാന്‍ നിര്‍ദേശം തന്നിട്ടുണെ്ടന്നും ആവശ്യമെന്നു തോന്നിയാല്‍ കുവൈറ്റിലേക്കു പോകുമെന്നും അഹമ്മദ് വിശദീകരിച്ചു.