സിറിയയ്ക്കു റഷ്യ യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നു

single-img
1 June 2013

syriaസിറിയന്‍ ഭരണകൂടത്തിന് 10 മിഗ് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അത്യാധുനിക എസ്-300 വ്യോമപ്രതിരോധ മിസൈലുകള്‍ റഷ്യയില്‍നിന്നു ലഭിച്ചുവെന്നു സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് വെളിപ്പെടുത്തിയതിനു പിന്നാലെ മോസ്‌കോയില്‍ മിഗ് കോര്‍പറേഷന്‍ മേധാവി സെര്‍ജി കോരോട്‌കോവ് ആണ് ഇക്കാര്യം അറിയിച്ചത്. മിഗ് 22 എംഎ2 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച കരാര്‍ ധാരണയാക്കാന്‍ സിറിയന്‍ സംഘം മോസ്‌കെയിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അസാദ് ഭരണകൂടത്തെ താഴെയിറക്കാന്‍ രണ്ടുവര്‍ഷത്തിലധികമായി ആഭ്യന്തരയുദ്ധത്തിലേര്‍പ്പെടുന്ന വിമതര്‍ക്കുള്ള ആയുധ വിലക്ക് യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചതോടെയാണു റഷ്യ സിറിയന്‍ ഭരണകൂടത്തിനു കൂടുതല്‍ ആയുധങ്ങള്‍ നല്കുന്നത്. അസാദിന്റെ അടുത്ത സുഹൃത്തായ റഷ്യ സിറിയയ്‌ക്കെതിരായ നീക്കങ്ങളെ എന്നും പ്രതിരോധിച്ചിട്ടുണ്ട്.