പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

single-img
1 June 2013

petrol-price-iol-oilരൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്നു പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസല്‍വില 50 പൈസയും വര്‍ധിപ്പിച്ചു. പ്രാദേശിക നികുതിയും വാറ്റും പുറമെ. ഡല്‍ഹിയിലെ പെട്രോള്‍വില 90 പൈസ വര്‍ധിച്ചു ലിറ്ററിന് 63.99 രൂപയായി. സബ്‌സിഡിയുള്ള ഒമ്പത് പാചകവാതക സിലിണ്ടറുകളില്‍ കൂടുതലായി വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് 45 രൂപ കുറയ്ക്കാനും പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിനുശേഷം പെട്രോള്‍ വിലയിലുണ്ടാകുന്ന ആദ്യവര്‍ധനയാണിത്. മാര്‍ച്ച് ഒന്നിലെ വര്‍ധനയ്ക്കുശേഷം നാലുതവണ വില കുറച്ചിരുന്നു. ഈ വര്‍ഷത്തെ അഞ്ചാമത്തെ ഡീസല്‍ വില വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതിനാലാണു വില വര്‍ധിപ്പിക്കുന്നതെന്ന് ഐഒസി അധികൃതര്‍ പറഞ്ഞു.