മ്യാന്‍മറില്‍ കച്ചിന്‍ വിമതരുമായി താത്കാലിക വെടിനിര്‍ത്തല്‍

single-img
1 June 2013

Myanmar Mapമ്യാന്‍മറില്‍ സര്‍ക്കാരും കച്ചിന്‍വിമതരും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിനു ധാരണയായി. രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചു. കൂടുതല്‍ രാഷ്ട്രീയ അവകാശങ്ങളും സ്വയംഭരണാവകാശവും വേണമെന്ന കച്ചിന്‍ വിഭാഗത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരും. മ്യാന്‍മറിലെ ഏറ്റവും വലിയ വംശീയ വിഭാഗമാണു കച്ചിന്‍. നേരത്തേ ഭരിച്ചിരുന്ന പട്ടാളഭരണകൂടവും കച്ചിന്‍ വിമതരും തമ്മില്‍ 1994ല്‍ സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നതാണ്. പ്രസിഡന്റ് തെയിന്‍ സെന്‍ അധികാരമേറ്റെടുത്ത 2011 ല്‍ കരാര്‍ തകര്‍ന്നു.