ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ അസ്വസ്ഥതയുമായി ചൈനീസ് പത്രം

single-img
1 June 2013

map_of_chinaഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തമാകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ചൈനീസ് ദിനപത്രം. ജപ്പാനുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയ്ക്ക് ആപത്താണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്ലോബല്‍ ടൈംസ് പത്രം വെള്ളിയാഴ്ചത്തെ ലേഖനത്തില്‍ മുന്നറിയിപ്പു നല്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയായതിനു പിന്നാലെയാണു ചൈനീസ് പത്രം ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞത്. ചൈനയുടെ അയല്‍ക്കാരുമായി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ജപ്പാനെ ആക്രമിച്ച് ഇതേപത്രം വ്യാഴാഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.