Kerala

ലീഗ് പാര്‍ട്ടി ഓഫീസുകള്‍ തുറന്ന പുസ്തകം: ഹൈദരലി തങ്ങള്‍

hydarali thangalമുസ്‌ലിംലീഗ് പാര്‍ട്ടി ഓഫീസുകള്‍ തുറന്ന പുസ്തകമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് ആലപ്പുഴ ജില്ലാ ആസ്ഥാനമന്ദിരമായ സി.എച്ച്. മഹലിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തണല്‍മരമായാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശിഹാബ്തങ്ങളുടെ നാമത്തില്‍ ആരംഭിച്ച ബൈത്തു-റഹ്മയും കുടിവെള്ള പദ്ധതിയും സി.എച്ച്. മഹലിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.