റഷ്യന്‍ വ്യോമപ്രതിരോധ മിസൈലുകള്‍ സിറിയയില്‍

single-img
31 May 2013

syriaറഷ്യ വാഗ്ദാനം ചെയ്ത വ്യോമപ്രതിരോധ മിസൈലുകള്‍ രാജ്യത്ത് എത്തിയതായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍-മാനാര്‍ ടിവിക്കു നല്കിയ അഭിമുഖത്തിലാണ് അസാദ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ സൈന്യം ശക്തി വീണെ്ടടുത്തിരിക്കുകയാണെന്നും വിമതര്‍ക്കുനേരെ സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയെന്നും അസാദ് ചൂണ്ടിക്കാട്ടി. എസ്-300 ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈലുകളാണു റഷ്യയില്‍നിന്നു വിമാനമാര്‍ഗം എത്തിയത്. 200 കിലോമീറ്റര്‍ വരെ ദൂരത്ത് ഒരേസമയം വിവിധ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയുന്നതാണ് ഈ മിസൈലുകള്‍.