ശാന്തിഭവന്‍ വിദ്യാഭ്യാസ ട്രസ്റ്റിനു എസ്ബിടിയുടെ സഹായം

single-img
31 May 2013

സാമ്പത്തിക – സാമൂഹിക പരാധീനതകളുള്ള കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്ന തമിഴ്‌നാട് ബലിനാഗപ്പള്ളി ശാന്തിഭവന്‍ വിധ്യാഭ്യാസ ട്രസ്റ്റിന് സൗരോര്‍ജ്ജപാനല്‍ നിര്‍മ്മിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹായം. കുട്ടികള്‍ താമസിച്ചു പഠിക്കുന്ന ശാന്തിഭവന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സൗരോര്‍ജ്ജപാനല്‍ സ്ഥാപിക്കുന്നതിനൊപ്പം കുട്ടികളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുമായി 10 ലക്ഷം രൂപയാണ് എസ്ബിടി നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതീപ് ചൗധരി 10 ലക്ഷം രൂപയുടെ ചെക്ക് ശാന്തിഭവന്‍ ഡയറക്ടര്‍ ശാന്തി ജയന്തശ്രീ കൈമാറി. എസ്ബിടി മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍, എസ്ബിഐ മാനേജിങ് ഡയറക്ടര്‍ എസ്.വിശ്വനാഥന്‍, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍മാരായ സജീവ് കൃഷ്ണന്‍, ഇ.കെ.ഹരികുമാര്‍, സാമൂഹ്യസേവന വിഭാഗം മാനേജര്‍ ബോബന്‍ പി. അബ്രഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.