ഡിസിസി പ്രമേയം: വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വയലാര്‍ രവി

single-img
31 May 2013

Vayalar-Raviഎന്‍എസ്എസിനെതിരേ ആലപ്പുഴ ഡിസിസി അവതരിപ്പിച്ച പ്രമേയത്തില്‍ സമുദായ നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്‌ടെങ്കില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വയലാര്‍ രവി പറഞ്ഞു. ഡിസിസി പ്രമേയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.