സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു: പകര്‍ച്ചാവ്യാധി ഭീഷണിയും

single-img
31 May 2013

lagos-rainകടുത്ത വേനലിന് വിരാമമിട്ട് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. ഇന്നലെ ഉച്ചമുതല്‍ സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും കനത്ത മഴ ലഭിച്ചു. രാത്രി മുഴുവന്‍ തുടര്‍ന്ന മഴ പലയിടത്തും പുലര്‍ച്ചെയാണ് ശമിച്ചത്. ഇന്നു പകലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്‌ടെന്നാണ് വിലയിരുത്തല്‍.. ഇടവേളയില്ലാതെ പെയ്ത മഴ നഗര-ഗ്രാമ വ്യത്യാസമില്ലാതെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. കഴിഞ്ഞവര്‍ഷം ജൂണിലും ജൂലൈയിലും വേനല്‍ക്കാലത്തിന്റെ പ്രതീതിയായിരുന്നു. എന്നാല്‍ ഇക്കൊല്ലം ജൂണ്‍ 15 വരെ തുടരെ മഴ പെയ്യുമെന്നാണു സൂചന. ആന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രണ്ടാഴ്ചത്തേക്കു മഴയോടൊപ്പം ഇടിമിന്നലിനും സാധ്യത കൂടുതലാണ്. തുലാമഴയിലും വേനല്‍മഴയിലും ഉണ്ടായ കുറവ് കാലവര്‍ഷത്തില്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണു കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍.