മ്യാന്‍മറില്‍ വീണ്ടും കലാപം: 25 പേര്‍ അറസ്റ്റില്‍

single-img
31 May 2013

Myanmar Mapമ്യാന്‍മറിലെ ഷാന്‍ സംസ്ഥാനത്തില്‍പ്പെട്ട ലാഷിയോയിലുണ്ടായ സാമുദായികകലാപവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാസേനയെത്തിയാണു കലാപം അടിച്ചമര്‍ത്തിയത്. ഒരു സ്ത്രീയെ ഇതര സമുദായത്തില്‍പ്പെട്ട പുരുഷന്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ സംഭവമാണു കലാപം പൊട്ടുപ്പുറപ്പെടാന്‍ കാരണമായത്.