ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദമോ ആഭ്യന്തരമോ നല്‍കണമെന്ന് മുരളീധരന്‍

single-img
31 May 2013

16TH_MURALEEDHARAN_695538fരമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദമോ ആഭ്യന്തരമോ നല്‍കണമെന്ന് കെ. മുരളീധരന്‍. ആരോഗ്യം വേണോ റവന്യു വേണോ തുടങ്ങിയ ചോദ്യം ചോദിച്ച് ചെന്നിത്തലയെ അപമാനിച്ചത് ശരിയായില്ല. സാമുദായിക സംഘടനകളുടെ സഹായത്താലാണ് യുഡിഎഫ് അധികാരത്തില്‍ വന്നതെന്നും അതിനാല്‍ അവരെ സര്‍ക്കാര്‍ വെല്ലുവിളിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ ചെന്നിത്തല വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.