അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം കോഴിക്കോട് മെഡി. കോളജില്‍ 50 സീറ്റ് കുറയും

single-img
31 May 2013

med. kozhikkodeകോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം എംബിബിഎസിന് 50 സീറ്റ് കുറയും. 250 സീറ്റുകളാണ് നിലവിലുള്ളത്. ഇത് 200 ആയി കുറയും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ സാഹചര്യം നേരിട്ടിരുന്നു. തുടര്‍ന്ന് അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ മെഡിക്കല്‍ കൗണ്‍സിലുമായി നേരിട്ട് ബന്ധപ്പെട്ട് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു.