മന്‍മോഹന്‍ സിംഗ് വീണ്ടും അസാമില്‍ നിന്നും രാജ്യസഭയിലേക്ക്

single-img
31 May 2013

India's Prime Minister Manmohan Singh gestures in New Delhiപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആസാമില്‍ നിന്നു വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെത്തുന്നത്. ജൂണ്‍ 14-ന് രാജ്യസഭയില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കേയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മന്‍മോഹന്‍ സിംഗിനൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആദിവാസി നേതാവ് ഷാന്തിയുസ് കുജറും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ കക്ഷിനിലയനുസരിച്ച് കോണ്‍ഗ്രസിന് രണ്ടു പേരെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ കഴിയുമായിരുന്നു. 38 വേട്ടുകളാണ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. കോണ്‍ഗ്രസിന് 79 അംഗങ്ങളാണ് ആസം നിയമസഭയിലുള്ളത്. സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ 12 എംഎല്‍എമാരുടെയും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെയും രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുണ്ടായിരുന്നു.